03
Dec 2025
Sat
കട്ടപ്പന മുനിസിപാലിറ്റിയില്‍ മല്‍സരിച്ചു തോറ്റതിനു പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം ആഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാര്‍ഡിലെ ആഗസ്തി മല്‍സരിച്ചു തോറ്റത്. ഫേസ്ബുക്കിലൂടെയാണ് ഇ എം ആഗസ്തി ഇക്കാര്യം അറിയിച്ചത്.
|
അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇനി മുതല്‍ സദസ്സിലുണ്ടാവില്ല വേഗദിയിലുണ്ടാവുമെന്നും പ്രസംഗിക്കാന്‍ ഉണഅടാവില്ലെന്നും ഇ എം ആഗസ്തി വ്യക്തമാക്കി. രാഷ്ട്രീയ ജീവിതത്തില്‍ ആര്‍ക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.





