05
May 2023
Fri
05 May 2023 Fri

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനു പിന്നാലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ആസ്തികള്‍ മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവയാണ് മരവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഇഡി മണപ്പുറം ഫിനാന്‍സിന്റെ തൃശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണപ്പുറം ഫൈനാന്‍സിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയതായും സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങള്‍ പാലിക്കാതെ വിനിയോഗിച്ചതായുമായാണ് ഇഡി പറയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക