03
Sep 2023
Fri
03 Sep 2023 Fri

നിപ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടാന്‍ തീരുമാനം. ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തേ സപ്തംബര്‍ 15, 16 തിയ്യതികളില്‍ അവധി നല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ആഗസ്ത് 30ന് മരിച്ചയാള്‍ക്കും നിപ ബാധിച്ചിരുന്നതായി സ്ഥിരീകരണമായി. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട 30 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നു. ഫലം നെഗറ്റീവാണ്.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേരാണ് ഉള്ളത്. ഇതില്‍ 327 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആദ്യം മരിച്ച വ്യക്തിയുമായി മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലകളിലായി 29 പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് കോര്‍പറേഷന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംശയങ്ങള്‍ക്കായി 8848972904 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക