07
Jun 2024
Thu
07 Jun 2024 Thu
EidulAdha in Gulf countries on June 16 excluding Oman

റിയാദ്: സൗദി അറേബ്യയിലെ ഹരീഖില്‍ ദുല്‍ഹജ്ജ് മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന്. വെള്ളിയാഴ്ച ദുല്‍ഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. അതേസമയം മാസപ്പിറ കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17നായിരിക്കുമെന്ന് ഒമാന്‍ മത കാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഖഅദ് 29 ആയിരുന്നു. അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15ന് നടക്കും. ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജിനായി തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങും. 25 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക