ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ഇന്ത്യചുറ്റാനെത്തിയ സ്പാനിഷ് വനിതയെ ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ദുംക ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം അക്രമികള്‍ സ്പാനിഷ് വനിതയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.(Eight Accused Arrested in Spanish Tourist Gangrape Case)
|
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജാര്‍ഖണ്ഡില്‍ നിന്ന് നേപ്പാളിലേക്ക് പോവുന്നതിന് മുമ്പ് രാത്രി കൂടാരം കെട്ടി വിശ്രമിക്കുന്നതിനിടെയായിരുന്നു യുവതിക്കു നേരെ അതിക്രമം ഉണ്ടായത്. ഇരുപതിനായിരത്തോളം കിലോമീറ്ററാണ് യുവതിയും ഭര്‍ത്താവും ബൈക്കില്‍ ഇന്ത്യയില്‍ സഞ്ചരിച്ചത്.
ജാര്‍ഖണ്ഡില്‍ വച്ച് അതിക്രമത്തിനിരയായ യുവതിയും ഭര്‍ത്താവും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊല്ലപ്പെടുമെന്ന് തങ്ങള്‍ ഭയപ്പെട്ടിരുന്നുവെന്ന് യുവതിയും ഭര്‍ത്താവും പൊലീസിനോടു പറഞ്ഞിരുന്നു. വിനോദസഞ്ചാരിയായ വിദേശിക്കു നേരെയുണ്ടായ കൂട്ടബലാല്‍സംഗം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയ നാണക്കേടാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





