29
Oct 2024
Wed
29 Oct 2024 Wed
eight Israeli soldiers killed in Lebanon

ലബനാനില്‍ കരയുദ്ധത്തിനു പോയ എട്ട് ഇസ്രായേലി സൈനികര്‍ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ലബനാനിലെ കഫാര്‍ കില ഗ്രാമത്തിലെ വീടിനു പുറത്ത് നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം തങ്ങളുടെ എട്ട് സൈനികര്‍ ലബനാനില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>