തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും കമ്മീഷന് വ്യക്തമാക്കി. വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി.
|
സാങ്കേതികത്തിന്റെ പേരില്‍ 24 വയസുളള പെണ്‍കുട്ടിയ്ക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.
ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.





