17
Mar 2025
Thu
17 Mar 2025 Thu
Empuraan pirated copy

ഇന്ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. (Empuraan pirated version leaked online ) വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകളിലും ടെലഗ്രാം ആപ്പിലും വ്യാജപതിപ്പുകള്‍ എത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവച്ചിരുന്നു. ‘സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം’ എന്നാണ് പൃഥി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്.

വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടന്നത്. കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ടായിരുന്നു. വന്‍പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ‘എമ്പുരാന്‍’ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസും ഗോകുലം മൂവീസുമാണ് നിര്‍മിച്ചത്. വിദേശതാരങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക