ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലാണെന്നും ശത്രുക്കളുടെ തെറ്റായ ഏതൊരു കണക്കുകൂട്ടലും അവരെ മരണച്ചുഴിയില്‍ അകപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്കി ഇറാന് റവല്യൂഷണറി ഗാര്‍ഡ്സ്. ഹോര്‍മുസ് കടലിടുക്ക് യുഎസ് നാവിക സേന ഉപരോധിക്കുമെന്നും അതുവഴി കപ്പലുകള്‍ പോവുകയും വരികയും ചെയ്യുന്നത് തടയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇറാന് നാവികസേന ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
|
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോവുന്ന കപ്പലുകളില്‍ നിന്ന് ചുങ്കം പിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയും കപ്പലുകളെ സ്വതന്ത്രമായി കടന്നുപോവാന്‍ ഇറാന് അനുവദിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതോടെയാണ് ഇറാന് ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്താന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നെങ്കിലും ഇതു പരാജയപ്പെട്ടിരുന്നു.




