21
Jan 2023
Thu
21 Jan 2023 Thu

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം നാലുവയസ്സുകാരനെ എൻജിനീയറിങ് വിദ്യാർഥി തലയ്ക്കടിച്ചുകൊന്നു. ഒഡീഷയിലെ ​ഗഞ്ജാം ജില്ലയിലാണ് സംഭവം. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയൽവാസിയുടെ വീടിന്റെ ടെറസിനു മുകളിലാണ് ചോരയിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഏറെനേരമായിട്ടും കാണാതെ വന്നതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ ആയിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നിർമാണത്തിലിരുന്ന വീടിന്റെ ഇരുമ്പുവാതിൽ ഉപയോ​ഗിച്ചാണ് പ്രതി കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിവരം പുറത്തറിയുമെന്ന ഭയംമൂലമാണ് പ്രതി കുട്ടിയെ കൊന്നതെന്നും പൊലീസ് വ്യക്തമാക്കി.