03
Jun 2023
Wed
03 Jun 2023 Wed

ഇംഗ്ലണ്ട് ഹോക്കി താരമായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടി അടക്കം മൂന്നുപേര്‍ ബ്രിട്ടനിൽ കൊല്ലപ്പെട്ടു. മധ്യ ഇം​ഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ നടന്ന ആക്രമണത്തിലാണ് ​ഗ്രേസ് ഒ മല്ലി കുമാർ(19)എന്ന ഇന്ത്യൻ വിദ്യാർഥിനിയും സഹപാഠി ബർണാബി വെബ്ബറും അമ്പതുകാരനായ മറ്റൊരാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. നോട്ടിങ്ഹാം യൂനിവേഴ്സിറ്റി വിദ്യാർഥിനികളാണ് കൊല്ലപ്പെട്ട പെൺകുട്ടികൾ. സംഭവത്തിൽ 31കാരനായ അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുപേരെ കുത്തിക്കൊന്ന അക്രമി വാഹനം കയറ്റി മൂന്നുപേരെ കൊല്ലാനും ശ്രമിച്ചു. വാ​ഹനമിടിച്ചു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. ഇം​ഗ്ലണ്ട് അണ്ടർ 18 ഹോക്കി ടീമിൽ കളിച്ചിട്ടുണ്ട് ​ഗ്രേസ്. ക്രിക്കറ്റ് ടീമിലും ഇവർ ‍അം​ഗമായിരുന്നു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. സഞ്ജോയ് കുമാറിന്റെ മകളാണ് ​ഗ്രേസ് എന്നാണ് പ്രാഥമിക റിപോർട്ടുകൾ. 2009ൽ കുത്തേറ്റ് പരിക്കേറ്റ നിരവധി കൗമാരക്കാരെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് ഡോക്ടർ ശ്രദ്ധേയനായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക