21
Jun 2024
Wed
21 Jun 2024 Wed

ബെർലിൻ: യൂറോ കപ്പിൽ പുലർച്ചെ നടന്ന മത്സരത്തിൽ സ്ലൊവേനിയയോട് സമനില പിടിച്ചു ഇംഗ്ലണ്ട് പ്രീക്വാരട്ടറിൽ. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക പോലുള്ള വന്‍ താരനിരയുണ്ടായിട്ടും ഒരു ഗോള്‍പോലും ഇംഗ്ലണ്ടിന് നേടാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. ഫില്‍ ഫോഡന്റെ ഫ്രീകിക്ക് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് സേവ് ചെയ്തതാണ് ഏക ഗോള്‍ ഷോട്ട്. 21ാം മിനിറ്റില്‍ ഫോഡന്റെ അസിസ്റ്റില്‍ ബുകായോ സാക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധി വന്നു. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനായിരുന്നു സ്ലൊവേനിയയുടെ ശ്രമം.

രണ്ടാം പാതിയില്‍ യുവതാരങ്ങളായ കോള്‍ പാമര്‍, ടെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, കോബി മെയ്‌നൂ എന്നിവരെ ഇറക്കി ഇംഗ്ലണ്ട് പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിനുവേണ്ടി രണ്ട് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാമറിന് കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്നേറ്റ ശ്രമങ്ങളെല്ലാം സ്ലൊവേനിയന്‍ പ്രതിരോധനിരയും ഗോളി ഒബ്ലാക്കും തടഞ്ഞു.

ഗ്രൂപ്പ് സിയില്‍നിന്ന് അഞ്ച് പോയിന്റോടെ അണ് ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഒരു ജയവും രണ്ട് സമനിലയും ഇംഗ്ലീഷ് നേട്ടം.