കൊച്ചിയില്‍ പറന്നിറങ്ങുന്ന ആദ്യ ഓമനമൃഗമായി ഇവ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന ആദ്യ ഓമനമൃഗമായി ഇവ. തൃശൂര്‍ ചേലക്കര സ്വദേശിയായ കെ കെ രാമചന്ദ്രന് ഖത്തറില്‍ നിന്നു കൊണ്ടുവന്നതാണ് ‘ഇവ’യെ.
|
വിദേശത്തു നിന്ന് ഓമന മൃഗങ്ങളെ കൊണ്ടുവരാനഉള്ള സര്ട്ടിഫിക്കേഷന് ഒക്ടോബറില്‍ ലഭിച്ചതിനു ശേഷം ആദ്യമായി നെടുമ്പാശ്ശേരിയില്‍ എത്തുന്ന ഓമനമൃഗമായിരുന്നു ഒരു വയസ്സ് മാത്രം പ്രായമുള്ള തൂവെള്ള നിറത്തിലുള്ള ഈ പൂച്ച. എയര്‍ഇന്ത്യയുടെ എ ഐ 954 വിമാനത്തിലാണ് ഇവ രാമചന്ദ്രനൊപ്പം രാവിലെ 10.17ന് നെടുമ്പാശ്ശേരിയിലെത്തിയത്.
ഖത്തറില്‍ പ്രവാസിയായിരുന്ന രാമചന്ദ്രന് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചപ്പോള്‍ വളര്‍ത്തുപൂച്ചയെ കൂടി ഒപ്പം കൂട്ടുകയായിരുന്നു. പ്രത്യേക കൂട്ടിലാക്കിയാണ് പൂച്ചയെ വിമാനത്തില്‍ കൊണ്ടുവന്നത്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് അനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍വീസ് അനുമതി ലഭിച്ചതോടെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തെ ആദ്യ പെറ്റ് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് കേന്ദ്രമായി മാറിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





