28
Nov 2024
Thu
28 Nov 2024 Thu
ex US teacher sentenced for 30 year for having sex with teen student

വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്‌കൂള്‍ അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്. യുഎസിലെ മേരിലാന്‍ഡിലെ മുന്‍ അധ്യാപിക മെലിസ കര്‍ട്ടിസി(30)നെയാണ് കോടതി ശിക്ഷിച്ചത്. 2015 ജനുവരിക്കും മെയ് മാസത്തിനുമിടയിലായി കൗമാരക്കാരനായ തന്റെ വിദ്യാര്‍ഥിയുമായി വാഹനത്തിലും പ്രദേശത്തെ നിരവധി വീടുകളിലുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന് തെളിയിക്കപ്പട്ടതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപികയുടെ പീഡനത്തിനിരയായത്. മദ്യവും കഞ്ചാവും നല്‍കിയാണ് അധ്യാപിക കൗമാരക്കാരനെ പീഡിപ്പിച്ചത്. 2023 ഒക്ടോബറില്‍ ഇര പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് എലീസയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നവംബര്‍ 7ന് അധ്യാപിക പോലീസ് മുമ്പാകെ ഹാജരാവുകയായിരുന്നു. ജയില്‍ മോചിതയാക്കിയാലും 25 വര്‍ഷത്തേക്ക് അധ്യാപിക സ്വന്തം മക്കളെയല്ലാതെ മറ്റു കുട്ടികളുമായി തനിച്ച് ഇടപെടുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.