24
Aug 2024
Mon
24 Aug 2024 Mon
expat dies in Riyadh moments before wife and daughter land in airport

ഭാര്യയും മകളും നാട്ടില്‍ നിന്നെത്തുന്നതിന് തൊട്ടു മുമ്പ് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് തയ്‌ക്കോട്ടില്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ ഉമ്മര്‍ (64)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാരീരിക അസ്വസ്ഥത കാരണം ഉമ്മറിനെ ഇന്നലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടില്‍നിന്ന് ഭാര്യ ഹലീമയും ഏകമകള്‍ നദ ഫാത്തിമയും രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ റിയാദില്‍ എത്തി. എന്നാൽ ഇവരെത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഉമ്മർ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അസ്‌ക്കര്‍ അലിയെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില്‍, ബുഷീര്‍, യൂനുസ് എന്നിവര്‍ രംഗത്തുണ്ട്.