17
Mar 2024
Thu
17 Mar 2024 Thu
expat man on leave found dead with his wife and son

തൃശ്ശൂര്‍: ഏതാനും ദിവസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍. തൃശ്ശൂര്‍ പേരാമംഗലം അമ്പലക്കാവില്‍ അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ 9 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓട്ടിസം ബാധിതനായിരുന്നു ഹരിന്‍. സുമേഷും സംഗീതയും തൂങ്ങിമരിച്ച നിലയിലും ഹരിന്റെ മൃതദേഹം നിലത്തുവിരിച്ച പായയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക