കുവൈത്തില്‍ പ്രവാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്. (Expatriate boy kidnapped and sexually assaulted in Kuwait; The teacher was jailed for five years) ഈജിപ്ഷ്യന്‍ മത വിദ്യാഭ്യാസ അധ്യാപകനാണ് മേല്‍ കോടതി ശിക്ഷ വിധിച്ചത്.
|
നേരത്തെ ക്രിമിനല്‍ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ അഞ്ച് വര്‍ഷമായി കുറച്ചു.
്പ്രതി കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുകയും അധ്യാപകനെന്ന പദവിയെ വഞ്ചിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ലൈംഗിക പീഡനം നടത്തുക എന്ന ഉദ്ദേശത്തോട് കൂടി കുട്ടിയെ വശീകരിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കുട്ടിയെ സംസാരിച്ചു വശത്താക്കിയ പ്രതി പണം നല്‍കാമെന്ന് പറഞ്ഞ് ഫര്‍വാനിയയിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു. അവിടെവച്ചാണ് ലൈംഗിക പീഡനം നടത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


