പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നിര്യാതനായി
|
ആലപ്പുഴ: പ്രമുഖ പ്രവാസി വ്യവസായിയും ഗള്‍ഫാര്‍ മുഹമ്മദലിയുടെ പിതൃസഹോദരപുത്രനുമായ സാനിയോ മൂസ നിര്യാതനായി. 67 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മന്‍സിലിലാണ് താമസം.
സാമൂഹിക ജീവകാരുണ്യ മേഖലയില്‍ സലാലയിലെ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് മൂസ. ആദ്യകാലത്ത് സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാല്‍ പ്രവാസികള്‍ക്കിടയില്‍ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 49 വര്‍ഷമായി സലാലയില്‍ ഉണ്ടായിരുന്നു.
മരവെട്ടിക്കല്‍ റസിയ ബീവിയാണ് ഭാര്യ. സലാല യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അധ്യാപകന്‍ ഡോ. സാനിയോ മൂസ മകനാണ്. സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ് വിന്‍ മൂസ (റസിഡന്റ് ഡെന്റ് കെയര്‍ എറണാകുളം) എന്നിവരാണ് മറ്റു മക്കള്‍.
നെഹില, ഡോ. ഇഹ്‌സാന്‍ (ഇ.എന്‍.ടി പ്രൊഫസര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്), ഡോ. ഷിഹാബ് (സ്‌മൈല്‍ ഡെന്റല്‍, തിരുനാവായ), ഡോ. നസ് റിന്‍ (റസിഡന്റ് ഡെന്റ് കെയര്‍ എറണാകുളം) എന്നിവര്‍ മരുമക്കളാണ്.
മയ്യിത്ത് നിസ്‌കാരം ആലപ്പുഴ മസ്താന്‍ ജുമാമസ്ജിദില്‍ ഇന്ന് വൈകീട്ട്.





