22
Mar 2024
Thu
22 Mar 2024 Thu
expatriate, wife his 2 children dies in accident while going to perform umrah

ദോഹ: ഖത്തറില്‍ നിന്ന് ഉംറയ്ക്കു പോവുന്ന വഴി പ്രവാസിയും ഭാര്യയും രണ്ടു പിഞ്ചുമക്കളും അപകടത്തില്‍ മരിച്ചു. മംഗലാപുരം സ്വദേശി മുഹമ്മദ് റമീസ് ഇഖ്ബാല്‍(34), ഭാര്യ ഹീബ(29), മക്കളായ ആരുഷ്(3), റാഹ(മൂന്നു മാസം)എന്നിവരാണ് മരിച്ചത്. മക്കയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.(expatriate, wife his 2 children dies in accident while going to perform umrah)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിബയുടെ സഹോദരി ശബ്‌നത്തിന്റെ മകള്‍ ഫാത്തിമ(19)യ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഹിബയുടെ മറ്റൊരു സഹോദരി ലുബ്‌നയുടെ നാലുവയസ്സുകാരനായ മകന്‍ ഈസ പരിക്കില്ലാതെ രക്ഷപ്പെട്ടു. റിയാദിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫാത്തിമയുടെ നില ഗുരുതരമാണ്.