15
Jun 2025
Wed
15 Jun 2025 Wed
TORPEDO

വമ്പന്‍ ഹിറ്റായി മോഹന്‍ലാല്‍ ചിത്രം തുടരും സംവിധാനം ചെയ്ത തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രമാണ് ടോര്‍പിഡോ. (Fahadh Faasil and Naslen team up for Torpedo; Tarun Murthy’s thriller is in the works) ആഷിഖ് ഉസ്മാന്റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തില്‍ യുവ താരം നസ്ലിന്‍ ഗഫൂര്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരാണ് നായകന്‍മാര്‍. ഇവരോടൊപ്പം സൂപ്പര്‍ താരം ഫഹദ് ഫാസിലും ്പ്രധാന റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഛായാഗ്രാഹകന്‍ ജിംഷി ഖാലിദും സംഗീതം സുഷിന്‍ ശ്യാമും ആണ്. തുടരും തിയേറ്ററുകളില്‍ വമ്പന്‍ കളക്ഷന്‍ നേടിയതോടെ തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള ആവേശം ഉയര്‍ന്നിട്ടുണ്ട്.

ALSO READ: പ്രതിശ്രുത വധുവുമൊത്തുള്ള മകന്റെ ഉല്ലാസ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; മംഗോളിയന്‍ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു

ഫഹദ് ഫാസില്‍ നായകനായ ‘പച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തില്‍ നസ്ലിന്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്ന ചോദ്യങ്ങള്‍ക്ക് ബിനു പപ്പുവിന്റെ മറുപടി എത്തി.

‘യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ടോര്‍പിഡോ. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. അത് നേരത്തെ തുടങ്ങിയിരുന്നു. പക്ഷേ തുടരും ചിത്രത്തിനായി ഇടക്ക് നിര്‍ത്തി. ഇപ്പോള്‍ ലൊക്കേഷനുകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്.

നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. നസ്ലിന്റെ ഡേറ്റ് ഉള്‍പ്പെടെയുള്ളവ നിശ്ചയിക്കേണ്ടതുണ്ട്. ഫഹദും ഫ്രീയായിരിക്കണം’ ബിനു പപ്പു പറഞ്ഞു.