02
Oct 2024
Tue
02 Oct 2024 Tue
Fake court busted inside real court, had 'settled' land dispute

കോടതിക്കുള്ളില്‍ വ്യാജ ട്രൈബ്യൂണല്‍ സ്ഥാപിച്ച് അഞ്ചുവര്‍ഷം ആര്‍ബിട്രേറ്ററായി പ്രവര്‍ത്തിക്കുകയും നിരവധി കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. അഹമ്മദാബാദിലാണ് സംഭവം. മോറിസ് സാമുമല്‍ ക്രിസ്റ്റിയന്‍ എന്നയാളാണ് അറസ്റ്റിലായത്. കോടതി നിയോഗിച്ച ആര്‍ബിട്രേറ്ററാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ കോടതി മുമ്പാകെ ഇരിക്കുന്ന വിവിധ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ വസ്തുസംബന്ധമായ കേസ് തന്റെ അടുപ്പക്കാരന് അനുകൂലമായി തീര്‍പ്പുകല്‍പ്പിച്ചിരുന്നു. ഈ കേസ് കഴിഞ്ഞദിവസം അഹമ്മദാബാദി സിറ്റി സിവില്‍ കോടതി പരിഗണനയ്‌ക്കെടുത്തപ്പോഴാണ്  അഞ്ചുവര്‍ഷം മുമ്പ്കേസ് ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് വ്യാജ ട്രൈബ്യൂണലായി പ്രവര്‍ത്തിച്ചിരുന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭൂമി സംബന്ധമായ കേസുകള്‍ കോടതി മുമ്പാകെയിരിക്കുന്നവരെയാണ് ഇയാള്‍ കെണിയില്‍ വീഴ്ത്തിയിരുന്നത്. കേസ് തീര്‍പ്പാക്കി നല്‍കാമെന്നു പറയുകയും ഇതിനായി നിശ്ചിത തുക ചോദിച്ചുവാങ്ങുകയുമാണ് പ്രതി ചെയ്തിരുന്നത്.

കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ആണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുക. പിന്നീട് ഗാന്ധിനഗറില്‍ കോടതിക്കു സമാനമായി സജ്ജീകരിച്ചിരിക്കുന്ന തന്റെ ഓഫിസിലേക്ക് കക്ഷികളെ വിളിച്ചുവരുത്തിയ ശേഷം തന്റെ കക്ഷിക്ക് അനുകൂലമായി കേസ് തീര്‍പ്പാക്കുകയുമാണ് ചെയ്തുവന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ കൂട്ടാളികള്‍ കോടതി ജീവനക്കാരായും അഭിഭാഷകരായും വേഷമിട്ട് വ്യാജ കോടതിയില്‍ നിലയുറപ്പിച്ചിരുന്നു. ഇത് കക്ഷികളുടെ വിശ്വാസ്യത നേടാന്‍ കാരണമാവുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക