03
Sep 2024
Mon
03 Sep 2024 Mon
fake doctor detained from Thiruvalla after patient dies in Calicut hospital

കോഴിക്കോട്ട് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിൽസിച്ചതിനെ തുടർന്ന് രോ​ഗി മരിച്ചു.പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാർ ആണ് മരിച്ചത്.
കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന ഫറോഖ് പോലീസ് ടിഎംഎച്ച് ആശുപത്രിയിൽ ആറുവർഷമായി ആർഎംഒ ആയി വിലസിയിരുന്ന എംബിബിഎസ് പാസായിട്ടില്ലാത്ത അബു അബ്രഹാം ലൂക്കിനെ തിരുവല്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിനോദിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം ഫറോഖ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് വിനോദ് കുമാർ ആശുപത്രിയിൽ ചികിൽസ തേടിയത്. അബു അബ്രഹാം ലൂക്ക് ചികിൽസിച്ചുവരുന്നതിനിടെ ഈ മാസം 23ന് വിനോദ് കുമാർ മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അബു അബ്രഹാം ലൂക്ക് മുങ്ങുകയായിരുന്നു. ആറു വ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക