സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ബ്രാഞ്ച് തുറന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. ഛത്തീസ്ഗഡിലാണ് സംഭവം. വ്യാജ ബ്രാഞ്ചിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത ശേഷമായിരുന്നു തട്ടിപ്പ് നടന്നത്.
|
ആറുപേരെയാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുത്തിരുന്നത്. തങ്ങള്‍ യഥാര്‍ഥ എസ്ബിഐ ജീവനക്കാരാണെന്ന ഉത്തമവിശ്വാസത്തിലായിരുന്നു കബളിക്കപ്പെട്ട ജീവനക്കാരും.
10 ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിച്ചത്. പുതിയ ഓഫിസ് ഉപകരണങ്ങളും കംപ്യൂട്ടറുകളും ബാങ്ക് കൗണ്ടറുകളുമൊക്കെ തട്ടിപ്പുകാര്‍ ഇവിടെ ഒരുക്കിയിരുന്നു. സമീപ ബ്രാഞ്ചിലെ മാനേജര്‍ക്കാണ് വ്യാജ ബാങ്കിനെക്കുറിച്ച് ആദ്യം സംശയം തോന്നിയത്. തുടര്‍ന്ന് അദ്ദേഹം എസ്ബിഐ അധികൃതരെ വിവരം അറിയിക്കുകയും വ്യാജ ബ്രാഞ്ചാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വ്യാജ ബ്രാഞ്ചിലെ ജീവനക്കാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വ്യാജ നിയമന ഉത്തരവാണ് തട്ടിപ്പുകാര്‍ നല്‍കിയിരുന്നതെന്നു പോലീസ് കണ്ടെത്തി. പദവിക്കനുസരിച്ച് രണ്ടു ലക്ഷം രൂപ മുതല്‍ ആറുലക്ഷം രൂപ വരെ വാങ്ങിയാണ് ആറുപേര്‍ക്കും തട്ടിപ്പുകാര്‍ ജോലി നല്‍കിയതെന്നും വ്യക്തമായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





