കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് ആരോപണം. പള്ളിക്കര സ്വദേശി മുർസീനയെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കൊലപാതക ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുർസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്‌കറും മാതാപിതാക്കളും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മുർസീന വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. മുർസീനയുടെ മരണം അസ്കറിന്റെ വീട്ടിൽ നിന്ന് തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും ഇതിൽ അസ്വാഭാവികത ഉണ്ടെന്നുമാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകി. 2020ലായിരുന്നു അസ്‌കറുമായുള്ള മുർസീനയുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള മകളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





