ലഹരി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച അന്തേവാസി വയറുവേദനയാണെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിൽ കണ്ടത് വയറിനുള്ളിൽ 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനയും. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹാപുർ സ്വദേശിയായ 35കാരൻ സചിൻ ആണ് ഇവ വിഴുങ്ങിയത്. കുടുംബാംഗങ്ങളാണ് ഇയാളെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ തനിക്ക് ലഭിക്കുന്നത് നാമ മാത്രമായ ഭക്ഷണമാണെന്നും ഇതുകൊണ്ട് വിശപ്പടക്കാനാവുന്നില്ലെന്നും ഇതിന്റെ പകയിലാണ് സ്പൂണുകൾ വിഴുങ്ങിയതെന്നും യുവാവ് പ്രതികരിച്ചു.
|
എക്സ്റേയിൽ വയറിനുള്ളിൽ അന്യവസ്തുക്കൾ കണ്ടെത്തിയതോടെ ഇതു പുറത്തെടുക്കാൻ എൻഡോസ്കോപി ചെയ്തെങ്കിലും കഴിഞ്ഞില്ല. തുടർന്ന ശസ്തക്രിയയ്ക്കു വിധേയനാക്കിയാണ് ഇവ പുറത്തെടുത്തത്. അതേസമയം മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ് സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുകയെന്ന് സചിനെ ചികിൽസിച്ച ഡോക്ടർ ശ്യാം കുമാർ പറഞ്ഞു.
ALSO READ: മലേഗാവ് സ്ഫോടനക്കേസ്: ലഫ്.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി സ്ഥാനക്കയറ്റം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





