ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള (65) ആണ് മരിച്ചത്. തിങ്കള്‍ രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം.
|
സ്വന്തം കൃഷിസ്ഥലത്തേക്ക് പോവുന്നതിനിടെയാണ് ശിവന്‍കുട്ടിക്ക് മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റത്. നൂറനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പുത്തന്‍ചന്ത 9ാം വാര്‍ഡ് ചരുവിളയില്‍ ജോണ്‍സണെ നൂറനാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയില്‍ എടുത്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





