25
Jun 2024
Wed
25 Jun 2024 Wed
father and son dies of rabies after duo bite by pet dog

വളര്‍ത്തുനായയുടെ കടിയേറ്റ അച്ഛനും മകനും പേവിഷബാധ മൂലം മരിച്ചു. ആന്ധ്രാപ്രദേശിലാണ് ദാരുണമായ സംഭവം. 59കാരനായ നരസിംഹറാവുവും മകന്‍ ഭാര്‍ഗവും ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞയാഴ്ചയാണ് ഇരുവരെയും വളര്‍ത്തുനായ കടിച്ചത്. തുടര്‍ന്ന് ഇരുവരും ചികില്‍സ തേടുകയും പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പ് എടുക്കുകയും ചെയ്തിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. ഇരുവരെയും കടിച്ച നായ രണ്ടുദിവസത്തിനു ശേഷം ചത്തിരുന്നു.