22
Jan 2023
Thu
22 Jan 2023 Thu

ജയിലിൽ കഴിയുന്ന മകന് ജാമ്യത്തുക കെട്ടിവയ്ക്കുന്നതിന് പണം കണ്ടെത്താൻ കാൽനടയാത്രികയുടെ മാല പിടിച്ചുപറിച്ച പിതാവ് പിടിയിൽ. 58കാരനായ മുഹമ്മദ് ഇല്യാസ് ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കിലെത്തിയാണ് ഇയാൾ മാല പൊട്ടിച്ചത്. ചോദ്യം ചെയ്യലിൽ ആണ് മകന്റെ ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ട പണം കണ്ടെത്താനാണ് കവർച്ചയ്ക്കിറങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ചെന്നൈയിലാണ് സംഭവം.

ക്ഷേത്രദർശനം കഴിഞ്ഞുമടങ്ങിയ 61കാരിയുടെ 10 പവൻ തൂക്കമുള്ള മാല പ്രതി ബൈക്കിലെത്തി പൊട്ടിച്ചത്. മാല നഷ്ടപ്പെട്ട സ്ത്രീ പൊലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

ഇല്യാസിന്റെ മകൻ ഫയാസ് കൊലക്കേസിൽ ജയിലിൽ കഴിയുകയാണ്. 2022 സപ്തംബറിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ കൂട്ടുകാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫയാസ് ജയിലിൽ ആയത്.