ഭോപാല്‍: മകളുടെ കാതുകുത്തല്‍ ചടങ്ങിനിടെ പിതാവിനെ സഹോദരന് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൗഹര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിനെ വെട്ടിക്കൊന്ന അനുജന് രാജ് കുമാര്‍ കോളി(30)നെ പൊലീസ് പിടികൂടി.(father killed by brother on his daughter’s ear piercing day )
|
രാകേഷിന്റെ മകളുടെ കാതുകുത്തല്‍ ചടങ്ങിനിടെ ഡിജെ പാര്‍ട്ടി ഒരുക്കിയിരുന്നു. രാത്രി വൈകിയതോടെ ഡിജെ നിര്‍ത്താന്‍ രാകേഷ് ആവശ്യപ്പെട്ടത് രാജ് കുമാറിന് ഇഷ്ടമായില്ല. ഡിജെ തുടരാന്‍ രാജ് കുമാര്‍ ആവശ്യപ്പെടുകയും രാകേഷ് വിലക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ രാജ് കുമാര്‍ വീട്ടില്‍ ഉണ്ടായിരുന്ന മഴു കൊണ്ട് രാകേഷിനെ വെട്ടുകയായിരുന്നു. ആക്രമണശേഷം രാജ് കുമാര്‍ ഇറങ്ങിയോടി.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ രാകേഷിന്റെ ഭാര്യ പൂജ കോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വനത്തില്‍ ഒളിച്ചിരുന്ന രാജ് കുമാറിനെ പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





