21
Nov 2023
Tue
21 Nov 2023 Tue

പട്‌ന: ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കരുത്തരായ ഖത്തറിന് മുന്നില്‍ ഇന്ത്യക്ക് പരാജയം. ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആണ് ഖത്തര്‍ വിജയിച്ചത്. ഇന്ത്യ പൊരുതി നോക്കി എങ്കിലും രക്ഷയുണ്ടായില്ല. ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ ഖത്തര്‍ ലീഡ് എടുത്തു. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡില്‍ അവര്‍ നിന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ ഗോള്‍ വഴങ്ങി. അപ്പോള്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചിരുന്നു. 83ആം മിനുട്ടില്‍ അബ്ദുല്‍സിറാഗ് കൂടെ ഗോള്‍ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ഇന്ത്യ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈറ്റിനെ തോല്‍പ്പിച്ചിരുന്നു.