02
Mar 2025
Sun
02 Mar 2025 Sun
film makeup man caught with hybrid ganja

അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാന്‍ എക്‌സൈസ് പിടിയിലായി. ആര്‍ജി വയനാടന്‍ എന്ന് കൂടി അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് മൂലമറ്റത്ത് വച്ച് എക്‌സൈസ് പിടികൂടിയത്.(film makeup man caught with hybrid ganja)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ അഭിലാഷും സംഘവുമായി ഇയാളെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
ആവേശം, രോമാഞ്ചം, സൂക്ഷ്മദര്‍ശിനി, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആയിരുന്നു രഞ്ജിത്ത് ഗോപിനാഥന്‍. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

ഓപറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് എന്ന പേരില്‍ എക്‌സൈസ് നടത്തുന്ന ലഹരിവേട്ടയുടെ ഭാഗമായാണ് ഞായറാഴ്ച പുലര്‍ച്ചെ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തിയത്.

ALSO READ: എംഡിഎംഎ വാങ്ങാന്‍ മലപ്പുറത്തെ റിസോര്‍ട്ടിലെത്തുമെന്ന് പറഞ്ഞ ആ രണ്ട് നടിമാര്‍ ആര്? പോലീസ് കൊച്ചിയിലേക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക