08
Oct 2023
Fri
08 Oct 2023 Fri

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 23 സിനിമകള്‍ നിര്‍മിച്ച പി വി ഗംഗാധരന്‍ ദേശീയ, സംസ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകള്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ.

ഹരിഹരന്‍, ഐ.വി.ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയില്‍, പ്രിയദര്‍ശന്‍, വി.എം.വിനു, രോഷന്‍ ആന്‍ഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോന്‍, ജയരാജ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐസിസി അംഗമായിരുന്ന അദ്ദേഹം, 2011 ല്‍ കോഴിക്കോട് നോര്‍ത്ത് നിയമസഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

കെടിസി ഗ്രൂപ് സ്ഥാപകന്‍ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായാണ് ജനനം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ചന്ദ്രന്‍ സഹോദരനാണ്. മുന്‍ അഡ്വ ജനറല്‍ രത്‌നസിങ്ങിന്റെ മകള്‍ ഷെറിന്‍ ആണ് ഭാര്യ. ഉയരെ, ജാനകി ജാനെ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച എസ്‌ക്യൂബ് സിനിമാസിന്റെ ഉടമകളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് മക്കള്‍. മരുമക്കള്‍ : ജയ തിലക്, വിജില്‍, സന്ദീപ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക