28
Sep 2023
Tue
28 Sep 2023 Tue

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാംപസിനകത്തുണ്ടായ ബൈക്ക് അപകടത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ്(28)ആണ് മരിച്ചത്. സര്‍വകലാശാലയിലെ പിജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ സര്‍വകലാശാല സെക്യൂരിറ്റി ഗേറ്റിന്സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജിന്‍ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് നെടുമങ്ങാട് നിന്ന് ബന്ധുക്കള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വയനാട്ടില്‍ അപകടത്തില്‍ മരിച്ച പിജി വിദ്യാര്‍ഥിയുടെ അമ്മ വിവരമറിഞ്ഞ് കിണറ്റില്‍ചാടി മരിച്ചു