തിരുവനന്തപുരം: ( Diya Krishna) ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.
|
ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ജീവനക്കാരും ദിയയുടെ കുടുംബവും പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്.
ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും.
69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകള്‍ തട്ടിപ്പ് നടത്തി എന്നതാണ് ദിയയുടെ പരാതി. ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പരാതി നല്‍കി.
ക്യു ആര്‍ കോഡ് മാറ്റാനും പണം കൈമാറാനും നിര്‍ദേശം നല്‍കിയത് ദിയ കൃഷ്ണകുമാര്‍ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാല്‍, ഇത് പൂര്‍ണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ വാദങ്ങള്‍.
News Summary: Financial fraud in business; Bank accounts of Diya Krishna and employees to be checked


