15
Jul 2025
Sun
15 Jul 2025 Sun
denver flight accident

(Denver International Airport) മിയാമി: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പറന്നുയരാനൊരുങ്ങിയ വിമാനത്തില്‍ തീയും പുകയും ഉയര്‍ന്നു. കൊളറാഡോയിലെ ഡെന്‍വറില്‍ നിന്നും മിയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിലാണ് ടേക്ക് ഓഫിന് മുമ്പ് ലാന്‍ഡിങ് ഗിയറില്‍ തീയും പുകയും ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

173 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ കയറിയ ശേഷം, പറന്നുയരാനുള്ള തയ്യാറെടുപ്പിനിടെയാണ് പുക ഉയരുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരോട് എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എമര്‍ജന്‍സി എക്‌സിറ്റ് വഴി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഊര്‍ന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടതു വശത്തു നിന്നാണ് പുക ഉയര്‍ന്നത്. ലാന്‍ഡിങ് ഗിയറില്‍ തീ ഉയരുകയും ചെയ്തു.

പ്രദേശമാകെ പുക വ്യാപിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിനിടെ ഒരു യാത്രക്കാരന് പൊള്ളലേറ്റതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു.

എമര്‍ജന്‍സി വാതില്‍ തുറന്നതിനു പിന്നാലെ, കുട്ടികളെയും കൈയിലെടുത്ത് യാത്രക്കാര്‍ പ്രാണ രക്ഷാര്‍ത്ഥം ഓടിയകലുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ രക്ഷാ സംഘം എത്തി കുതിച്ചെത്തി, ആളുകളെ ഒഴിപ്പിച്ചിരുന്നു.

English News Summary
A plane was about to take off from Denver International Airport in the United States when fire and smoke erupted from the landing gear of an American Airlines Boeing 737 bound for Miami from Denver, Colorado.