02
Dec 2023
Wed
02 Dec 2023 Wed

സൗദിയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി മരിച്ചു; യുവ കോണ്‍ഗ്രസ് നേതാവിന്റെ ദാരുണ മരണത്തില്‍ ഞെട്ടി റിയാദിലെ മലയാളികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ (39) ആണ് മരിച്ചത്. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ ചൊവ്വാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാര്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവര്‍ത്തകനായ ഇദ്ദേഹം ഒഐസിസി അംഗമാണ്.

ജിഷാര്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഗോഡൗണിനാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെനിന്ന് ജിഷാര്‍ ജോലി ചെയ്തിരുന്ന സോഫാസെറ്റ് നിര്‍മാണ ഗോഡൗണിലേക്ക് തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. സംഭവ സമയത്ത് മറ്റുള്ളവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടുവെങ്കിലും അല്‍പംദൂരെ ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന്റെ ശ്രദ്ധയില്‍ തീ പടര്‍ന്നത് പെട്ടിരുന്നില്ല. ഗോഡൗണ്‍ മുഴുവന്‍ തീ വിഴുങ്ങുകയും ജിഷാനും അതിര്‍പ്പെടുകയുമായിരുന്നു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്.

ജിഷാറിന്റെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: അബ്ദുല്‍ റഹ്മാന്‍. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു

മരണാനന്തര നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവര്‍ക്ക് പുറമെ മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പനും നേതൃത്വം നല്‍കിവരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക