05
Aug 2023
Thu
05 Aug 2023 Thu

ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബര്‍ഗില്‍ അഞ്ചുനിലക്കെട്ടിടത്തിന് തീപിടിച്ച് 73 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ചയാണ് സംഭവം. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. കെട്ടിടത്തിന്റെ ഉള്ളിലെ സുരക്ഷാഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തുകടക്കാനാവാത്തത് മരണനിരക്ക് വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഗേറ്റിനു സമീപമായിരുന്നു നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരത്തിലെ അനധികൃത താമസക്കെട്ടിടമായിരുന്നു തീപിടുത്തമുണ്ടായതെന്നും ക്രിമിനല്‍ സംഘങ്ങളാണ് താമസക്കാരില്‍ നിന്നും വാടക പിരിച്ചിരുന്നതെന്നും മേയര്‍ ഓഫിസ് ജീവനക്കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക