ദുബൈ: യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്. ഇന്നലെ തുടങ്ങി മുതല്‍ ഡിസംബര്‍ നാലുവരെയുള്ള ദിവസങ്ങളില്‍ ഈദ് അല്‍ ഇത്തിഹാദ് എന്ന പേരില്‍ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹൃദ്യമായ സാംസ്‌കാരിക പ്രകടനങ്ങള്‍, മിന്നുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ഡ്രോണ്‍ ഷോകള്‍, ഡൈനിങ് അനുഭവങ്ങള്‍, ഷോപ്പിങ് അവസരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉള്‍ക്കൊള്ളുന്ന അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍.
|
ഗ്ലോബല്‍ വില്ലേജ് ആകര്‍ഷകമായ ദീപാലങ്കാരങ്ങളും ലൈറ്റിങ് ഡിസ്‌പ്ലേകളും കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയാണ്. അതിന്റെ ഗേറ്റുകളും ലാന്‍ഡ്മാര്‍ക്കുകളും യുഎഇ പതാകയുടെ നിറങ്ങളില്‍ പ്രകാശിപ്പിക്കുന്നുണ്ട്.
ഹൃദ്യമായ സാംസ്‌കാരിക പരിപാടികള്‍, വര്‍ണ്ണ ദൃശ്യവിസമയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ഡ്രോണ്‍ ഷോകള്‍, വിവിധ രുചി അനുഭവങ്ങള്‍ എന്നിവ മുതല്‍ ഔട്ട്‌ഡോര്‍ ഡെസ്റ്റിനേഷന്‍ പരിപാടികളും അരങ്ങേറുകയാണ്.
ഗ്ലോബല്‍ വില്ലേജ് ഐക്കണിക് അലങ്കാരങ്ങളും ലൈറ്റിംഗ് ഡിസ്‌പ്ലേകളും ഉപയോഗിച്ച് രൂപാന്തരപ്പെടും.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെയാണ് യുഎഇ പതാകയുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നടക്കുക. രാത്രി 9 മണിക്കാണ് ആകാശത്തെ പ്രകാശ വിസ്മയം അരങ്ങേറുക. ഡിസംബര്‍ രണ്ടിന് പ്രത്യേക ഡ്രോണ്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 1 മുതല്‍ 3 വരെ പാര്‍ക്കിന്റെ പ്രധാന വേദിയില്‍ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാതി’ എന്ന ഗംഭീരമായ തിയറ്ററാണ് ആഘോഷങ്ങളുടെ ഹൈലൈറ്റ്‌സുകളിലൊന്ന്. 40ലധികം കലാകാരന്മാരെ ഉള്‍പ്പെടുത്തി, 1971ല്‍ യു.എ.ഇ.യുടെ രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ എമിറാത്തി കല്യാണം ചിത്രീകരിക്കുന്ന, ഒമ്പത് അതിമനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സീനാണിത്. ദിവസവും രാത്രി 7.05 നും 9.40 നും രണ്ടുതവണ നടക്കും.
പാര്‍ക്കിലുടനീളമുള്ള ആഘോഷങ്ങള്‍ക്ക് താളാത്മകമായ സാംസ്‌കാരിക ഭാവം നല്‍കി അതിഥികള്‍ക്ക് ലിവ, ഹര്‍ബിയ തുടങ്ങിയ എമിറാത്തി ബാന്‍ഡുകളുടെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാം.
fireworks in global village uae national day





