19
Apr 2023
Tue
19 Apr 2023 Tue

ലഖ്‌നൗ: പിടികൂടിയ എലിയെ ഓടയില്‍ മുക്കിക്കൊന്നതിന് യുവാവിനെതിരേ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബദൗന്‍ ജില്ലയിലാണ് രാജ്യത്തെ ആദ്യ സംഭവം. വാലില്‍ ഇഷ്ടിക കെട്ടി എലിയെ ഓടയില്‍ മുക്കിക്കൊന്നതിനാണ് യുവാവിനെതിരേ കേസെടുത്തിരുന്നത്. 2022ലാണ് യുവാവിനെതിരേ പൊലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു പെണ്‍മക്കള്‍ക്കൊപ്പം ചെറിയ കുടിലില്‍ താമസിച്ചുവരുന്ന 30കാരനെതിരേയാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം അടക്കമുള്ള വകുപ്പുകളാണ് യുവാവിനെതിരേ ചുമത്തിയിരുന്നത്.

യുവാവ് എലിയെ മുക്കിക്കൊന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ മൃഗാവകാശ പ്രവര്‍ത്തകനായ വികേന്ദ്ര ശര്‍മയെന്നയാള്‍ മനോജിനെതിരേ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ മനോജിന് കോടതി ജാമ്യം നല്‍കിയിരുന്നു.

എലിയുടെ മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, വീഡിയോ ദൃശ്യങ്ങള്‍, പ്രദേശവാസികളുടെ മൊഴി മുതലായവ അടിസ്ഥാനമാക്കിയാണ് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക