03
Jul 2023
Sat
03 Jul 2023 Sat

ബാലി: ജിമ്മില്‍ ഭാരമുയര്‍ത്തുന്നതിനിടെ ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞ് 33കാരന്‍ മരിച്ചു. ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലൈ 15ന് ബാലിയിലെ ജിംനേഷ്യത്തില്‍ വച്ചാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി ചെയ്യുന്ന പാരഡൈസ് ബാലി ജിമ്മില്‍ വച്ച് സ്‌ക്വാട്ട് പ്രസ് ചെയ്യുന്നതിനിടെ നിലതെറ്റി പിന്നിലേക്ക് വീണ ജസ്റ്റിന്‍ വിക്കിയുടെ കഴുത്തിലേക്ക് ബാര്‍ബെല്‍ വീണാണ് അപകടം. 210 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക