22
May 2025
Thu
22 May 2025 Thu
kuwait drug trafficking

കുവൈത്തിലേക്ക് കടല്‍മാര്‍ഗം 13 ചാക്കുകളിലായി കഞ്ചാവ് കടത്തിയ അഞ്ച് ഇറാനികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. (Five sentenced to death in Kuwait for smuggling 13 bags of cannabis to Kuwait by sea)  176 കിലോഗ്രാം കഞ്ചാവ് ആണ് ഇവര്‍ രാജ്യത്തേക്ക് കടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെയും (ഡിസിജിഡി) കോസ്റ്റ് ഗാര്‍ഡിലെയും ഉദ്യോഗസ്ഥരാണ് ഇറാനികളെ അറസ്റ്റ് ചെയ്തത്. അവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് കടത്തിയ കാര്യം പ്രതികള്‍ സമ്മതിച്ചു.