25
Jul 2024
Wed
25 Jul 2024 Wed
five year old girl dies after pen piereced in to her head

എഴുതുന്നതിനിടെ കട്ടിലിൽ നിന്ന് വീണ അഞ്ചുവയസ്സുകാരി തലയിൽ പേന തുളച്ചുകയറി മരിച്ചു. തെലങ്കാനയിലെ ഭദ്ര​ഗിരി കോത​ഗുഡം ജില്ലയിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം. യുകെജി വിദ്യാർഥിനിയായ റിയാൻഷികയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടിലിൽ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി പെട്ടെന്ന് നിലത്തേക്ക് വീഴുകയും കൈയിലിരുന്ന പേന തലയിൽ തുളച്ചുകയറുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അടിയയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.

എന്നാൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ കുട്ടിയുടെ തലച്ചോറിൽ അണുബാധയുണ്ടാവുകയും ബുധനാഴ്ച മരിക്കുകയുമായിരുന്നു. മകളുടെ മരണത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളായ മണികണ്ഠനും സ്വരൂപയും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക