22
Jan 2023
Mon
22 Jan 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്പലപ്പുഴ: ദേശീയപാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത് അനു നിവാസില്‍ രാധാമണിയുടെ മകന്‍ അമല്‍ (28), തിരുവനന്തപുരം മുട്ടട അഞ്ജനയില്‍ ചാക്കോയുടെ മകന്‍ സുമോദ് എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറില്‍ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടുകയായിരുന്നു. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഐഎസ്ആര്‍ഒയിലെ കണ്ടിജന്‍സി ജീവനക്കാരായ ഇവര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോയതായിരുന്നു. അമലാണ് ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.