29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
flash flood newyork

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും മിന്നല്‍ പ്രളയം. തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി വെള്ളം കയറിയത്. (Flash floods hit America again; cars washed away; two dead)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ന്യൂജേഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലെ സീഡാര്‍ ബ്രൂക്കിന് കുറുകെയുള്ള ഒരു ചെറിയ പാലത്തില്‍ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയിലും ഫ്‌ലോറിഡയിലും മധ്യപടിഞ്ഞാറന്‍ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ALSO READ: നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയത് കാന്തപുരത്തിന്റെ ഇടപെടലിലെന്നത് വ്യാജ അവകാശവാദമോ? വിശദീകരണവുമായി അഭിഭാഷകന്‍

ന്യൂജേഴ്സിയിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്ക് സിറ്റി സബ്വേയില്‍ വെള്ളം കയറി. പ്ലാറ്റ്ഫോമുകളിലേക്കും ട്രെയിനുകളിലേക്കും വെള്ളം ഇരച്ചുകയറുന്ന സ്ഥിതിയുണ്ടായി.

വിര്‍ജീനിയ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടെ മിഡ്-അറ്റ്‌ലാന്റിക്കിന്റെ ചില ഭാഗങ്ങള്‍ വെള്ളപ്പൊക്ക നിരീക്ഷണത്തിലായിരുന്നു. മിഡ്-അറ്റ്‌ലാന്റിക്, അപ്പലാച്ചിയന്‍ മേഖലകളിലെ മഴയും വെള്ളപ്പൊക്ക സാധ്യതയും ആഴ്ചയുടെ മധ്യം വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement