22
Jan 2023
Sun
22 Jan 2023 Sun

നേപാളിൽ 72 പേരുമായി വിമാനം റൺവേയിൽ തകർന്നുവീണു. നേപാളിലെ പൊഖാറയിൽ ഇന്നു രാവിലെയാണ് അപകടം. റൺവേയിൽ നിന്ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

68 യാത്രികരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനം തകർന്നുവീണതിനെ തുടർന്ന് തീ പിടിക്കുകയും ചെയ്തു. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.