26
Mar 2024
Sat
26 Mar 2024 Sat
floating bridge accident in varkala 13 rescued from sea

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് 13 പേര്‍ കടലില്‍ പെട്ടു. ഇവരെ പുറത്തെടുത്ത് വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരമാലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയര്‍ന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടുവെന്നാണ് വിവരം.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു.