12
Jul 2025
Tue
12 Jul 2025 Tue

കുവൈത്ത് സിറ്റി : ചാനലിൽ നടക്കുജയായിരുന്ന ലൈവ് ചർച്ചയ്ക്കിടെ കാമറക്ക് മുന്നിൽ ഫുഡ്‌ ഡെലിവറി ഏജന്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കുവൈത്ത് ടിവിയിൽ കൂട്ട നടപടി. ഇന്നലെ നടന്ന ചർച്ചയ്ക്കിടെ ആണ് ഡെലിവറി ഏജന്റ് പ്രത്യക്ഷപ്പെട്ടത്. രണ്ടുപേർ ചർച്ച നടത്തിവരുന്നതിനിടെ ഓര്ഡറുമായി വന്ന ഡെലിവറി ബോയ്, കാമറയെ തടയുന്ന വിധത്തിൽ ആണ് സ്റ്റുഡിയോയിൽ കയറി വന്നത്. ഇതോടെ പാനലിസ്സ്റ്റുകൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട് എങ്കിലും അവർ ചർച്ച തുടരുക ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ ഉത്തര വാദികൾ ആയവർക്ക് എതിരെ കുവൈത്ത് വാർത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രതാവനയിൽ അറിയിച്ചു. മന്ത്രാലയത്തിന്റെ പുതിയ ഘടനയുടെ ഭാഗമായി നിലവിൽ വാർത്താ വിഭാഗത്തിന്റെ സമഗ്രമായ ഭരണ അവലോകനം നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു. നേതൃ പരമായ നിരവധി സ്ഥാനങ്ങളിൽ മാറ്റം വരുത്തുവാനും വാർത്താ ചാനലിനായി പുതിയ വിഷ്വൽ ഐഡന്റിറ്റി ആരംഭിക്കുന്നതിനും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. ഇതിന് പുറമേ, പരിപാടിയുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനും മാധ്യമ പ്രകടനത്തിൽ പ്രൊഫഷണലിസവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തി വരികയാണ്.

Food delivery agent walks in front of camera during live discussion: Kuwait TV takes collective action