കൊച്ചിയിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം പത്തായി; മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
|
കൊച്ചി: കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയവരുടെ എണ്ണം പത്തായി. രണ്ടുപേര്‍ കൂടി കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തേടിയവരില്‍ നാലുപേര്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരാണ്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി.നായരാണ് മരിച്ചത്.
അതേസമയം രാഹുലിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവര്‍മയിലൂടെയാണോ ഇത് ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭ്യമായതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് വ്യക്തമാക്കി. നിലവില്‍ ഹോട്ടലുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





