വെളിച്ചെണ്ണ വില കുതിച്ചുയര്‍ന്നത് മുതലെടുക്കാന്‍ മായം ചേര്‍ത്ത് വിപണിയിലെത്തിച്ച 4513 ലിറ്റര്‍ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. ഏഴ് ജില്ലകളിലായി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്തിയത്.
|
ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ മായംചേര്‍ത്ത 16565 ലിറ്റര്‍ വെളിച്ചെണ്ണയും പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയര്‍ന്നതെന്നായിരുന്നു വ്യാപാരികളുടെ വിശദീകരണം. അനിയന്ത്രിതമായ വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്ക് തേങ്ങയും വെളിച്ചെണ്ണയും അപ്രാപ്യമാവുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മൊത്ത വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്ത് വില കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സപ്ലൈക്കോ വഴി വെളിച്ചെണ്ണ വില കുറച്ചു നല്‍കുന്നതിനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
വിലക്കയറ്റം മൂലം ജനം ബദല്‍ പാചക എണ്ണകളിലേക്ക് തിരിയുകയും വിലക്കുറഞ്ഞ വെളിച്ചെണ്ണ വാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്തായിരുന്നു മായം ചേര്‍ത്ത വെളിച്ചെണ്ണ കൂടുതലായി വിപണിയിലെത്തിയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വരെ കാരണമാവുന്ന രീതിയിലായിരുന്നു ഈ മായംചേര്‍ക്കലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ വ്യാപകമാക്കിയത്.
ALSO READ: പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





