24
Dec 2024
Tue
24 Dec 2024 Tue
sdpi local body election result

തിരുവനന്തപുരം: പാളയം കോര്‍പറേഷനിലെ എസ്ഡിപിഐ നേതാക്കള്‍ക്കെതിരേ മുന്‍ ബ്രാഞ്ച് ഭാരവാഹി ഉന്നയിച്ച ആരോപണം വ്യാജമെന്ന് എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറ. (Former branch president’s allegations: SDPI says fake campaign against leaders) വീഡിയോ സന്ദേശം വഴി പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ പാളയം കോര്‍പ്പറേഷന്‍ കമ്മിറ്റിക്ക് കീഴിലുള്ള കരിമഠം വനിതാ ബ്രാഞ്ച് മുന്‍ പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറിയും കൂടി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍വഴി നടത്തിയിയ പ്രചാരണം വ്യാജമാണ്.

ALSO READ: ആലപ്പുഴ: SDPI നേതാവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ലോക്കല്‍ സെക്രട്ടറിക്കെിരെ നടപടിയെടുത്ത് CPIM

വീഡിയോയില്‍ പരാമര്‍ശിക്കുന്ന അട്ടക്കുളങ്ങര, കരിമഠം ബ്രാഞ്ചുകളിലെ പ്രവര്‍ത്തകര്‍ക്കെതിരെ മറ്റു ചില പ്രശ്നങ്ങളുടെ പേരില്‍ നേരത്തേ തന്നെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തി താല്‍പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും പൊതുജന മധ്യത്തില്‍ തേജോവധം ചെയ്യുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക്കുകയും ചെയ്യുന്നവര്‍ക്കേതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറഅറിയിച്ചു

കരിമഠം വനിതാ ബ്രാഞ്ച് മുന്‍ പ്രസിഡന്റ് സരിതയാണ് വീഡിയോ സന്ദേശത്തിലൂടെ എസ്ഡിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. എസ്ഡിപിഐ സിറ്റി കോര്‍പറേഷന്‍ പ്രസിഡന്റ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.